2009 നവംബർ 14, ശനിയാഴ്‌ച

സിനു കക്കട്ടിലിന്റെ കവിതകൾ

കവിതക്കു ആധുനികതയും, പുരാതനവും എന്ന വേർതിരിവുകളുണ്ടായാലും, ഒരു നല്ല കവി എഴുതുമ്പോൾ അതൊന്നും കടന്നു വരില്ല എന്ന സത്യം അടിവരയിട്ടുറപ്പിക്കുന്നു സിനു കക്കട്ടിലിന്റെ കവിതകൾ. സംശയമുണ്ടെങ്കിൽ, "മരിച്ചവരുടെ ജീവനുള്ള മണം" എന്ന കവിതയും "റിയാലിറ്റി" എന്ന കവിതയും ഒന്നു വായിച്ചു നോക്കു.

http://neeharammala.blogspot.com/

"ഒരിക്കലും
എഴുതാനാവതെ
കവിതയെ പേറുന്നവരിലാവണം
ഏറ്റം ശ്വാസം മുട്ടിയുള്ള ജീവിതമുണ്ടാവുക
ഏറ്റം നല്ല കവികളും..."



സിനുവിന്റെ blog പരിചയപ്പെടുത്തിയ സനാതനനു നന്ദി.

2009 നവംബർ 12, വ്യാഴാഴ്‌ച

വിനയ ചൈതന്യയുടെ കവിത

വിനയ ചൈതന്യ എന്നു വിളിക്കപ്പെടുന്ന എന്റെ പ്രീയപ്പെട്ട വിനയണ്ണന്റെ കവിതയുടെ മലയാള വിവർത്തനം.(ആവശ്യപ്പെട്ടപ്പോൾ, അദ്ദേഹം തന്നെ തർജ്ജമ ചെയ്ത്‌ അയച്ചു തന്നത്‌)

വിനയ ചൈതന്യയെക്കുറിച്ച്‌ ഒരു വാക്ക്‌ - ഗുരു നിത്യയുടെ സുഹ്രുത്തും, സഹകാരിയും. ഇപ്പോൾ ദേശങ്ങളിൽ പറന്നു നടക്കുന്ന ഒരു പക്ഷി! Songs for Śiva: vacanas of Akka Mahādēvi എന്ന പ്രസിദ്ധ ക്രതി ഉൾപെടെ അനേകം സൃഷ്ടികൾ. ഈ കഴിഞ്ഞ ആറുമാസത്തുള്ളിൽ ഇറങ്ങിയ ഒരു മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിൽ വിനയ ചൈതന്യയുടെ വർത്തമാനം ഉണ്ടായിരുന്നു. വിനയണ്ണൻ, അടുത്ത കാലത്തു തുടങ്ങിയ blog ഇവിടെ http://unitiveunderstanding.wordpress.com/

-------------------------------------------------------------------------------------

കറുത്ത വാവിന്‍ നാള്‍-
നാവു നീട്ടുന്ന പൈതൃകക്കൊതികള്‍,
അര്‍പ്പിക്കേണ്ട കാഴ്ചകള്‍, ബലികള്‍,
ഒഴിച്ചു നിറക്കേണ്ട പാത്രങ്ങളുടെ ദാഹം,
ചവച്ചു തുപ്പേണ്ട പിശറുകള്‍;
വേണ്ട, എനിക്കാവില്ല,
ഞാനിവിടത്തേതല്ല,
അവസരത്തിന് ഉയരാത്തവന്‍,
പുറപ്പെട്ടു പോയവന്‍;
കര്‍ത്താക്കള്‍ വേറെയുണ്ടല്ലോ,
ബോധമുള്ളവര്‍,
നിങ്ങളുടെ ജനിതകസ്മൃതികളുടെ
പടുകുഴികള്‍ നിറക്കാന്‍
നിയുക്തരായവര്‍‍;
മഗ്ദലീനയുടെ മകന്‍
ഇന്ന് എന്റെ
താടിരോമങ്ങള്‍ വലിച്ച്
ശൃതി മീട്ടുമ്പോള്‍
ഞാന്‍ എന്റെയും മുത്തച്ഛന്‍.

2009 നവംബർ 10, ചൊവ്വാഴ്ച

നഷ്ടപ്പെട്ടു പോയ ഹരിയിടം - ഹരി ശങ്കരന്‍ കര്‍ത്താവ്

ഹരിയിടം വായിക്കാൻ ഇവിടെ വരുക.

ഞാൻ ഹരിയിടത്തെക്കുറിച്ച്‌ ആദ്യം കേട്ടത്‌ ജയക്രഷ്ണൻ കാവാലത്തിന്റെ "വായനശാല" എന്ന Blog ൽ നിന്നാണ്‌. ഇവിടെ നോക്കുക http://blogkazhchakal.blogspot.com/

വളരെ ആവേശത്തോടെയാണ്‌ അന്ന് ഹരിശങ്കരൻ കർത്താവേന്ന ഇരുപതു വയസ്സുകാരൻ കവിയെപ്പറ്റി വായിച്ചതു. എനിക്കു ശരിക്കും അവിശ്വസനീയത തോന്നിക്കും വിധം സുന്ദരമായി തോന്നി ഹരിയുടെ കവിതകൾ. ഇന്ന് ഈ Blogൽ ചേർക്കാൻ വേണ്ടി നോക്കുമ്പോൾ ആ Blog തന്നെയില്ല..

വല്ലാത്ത വേദന തോന്നി..പിന്നെ Google ന്റെ cacheൽ കിടന്ന ഒരു പഴയ കവിത കിട്ടി. അതും ഇല്ലാതാവുന്നതിനു മുൻപ്‌ ഇവിടെ ഇടുന്നു.

ഹരിശങ്കരാ, നീ ഇതെവിടെയിരുന്നെങ്കിലും വായിക്കുന്നുണ്ടെങ്കിൽ ദയവായി ആ Blog തിരിച്ചു കൊണ്ടു വരണം...കാവ്യ ദേവത നിറഞ്ഞനുഗ്രഹിച്ച നീ അമ്മ മലയാളത്തിനു നഷ്ടപ്പെട്ടു പോയ പ്രതിഭാശാലിയായ മകനാവല്ലേ..

05 May 2010 - ഇന്ന് ഹരി ശങ്കരന്‍ കര്‍ത്തായുടെ മറ്റൊരു കവിത ബ്ലോഗ്‌ കണ്ടു. ഇവിടെ

2009 നവംബർ 8, ഞായറാഴ്‌ച

ഹരി ശ്രീ ഗണപതായെ നമ:

മലയാളം Blogൽ തീരെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന കുറേയേറെ നല്ല കവികളും, കവയത്രികളും ഉണ്ട്‌. അവരെ ഇവിടെ പരിചയപ്പെടുത്തുന്നു. blog കൾ കിട്ടുന്ന മുറക്കു ഇവിടെ post ചെയ്യുന്നതായിരിക്കും. പ്രോത്സാഹിപ്പിക്കപ്പെടേണ്ടവരാണിവർ. കവിത്വമുള്ളവർ എന്നു തോന്നുന്ന എല്ലാവരെയും, ഈ Blog ൽ ഉൾപ്പെടുത്തണമെന്നാണു ആഗ്രഹം.

മലയാളം Blog ൽ പേരെടുത്തു കഴിഞ്ഞ കവികളെ ഇവിടെ പരാമർശിക്കുന്നില്ല, കാരണം അവർ established ആണ്‌ എന്നതുകൊണ്ടു തന്നെ. പിന്നെ, വളരെ പ്രധാനപ്പെട്ട ഒരു കാര്യം-അർത്ഥമറിയാൻ എനിക്കു സ്വയം ബുദ്ധിമുട്ടുള്ളതോ, താളബോധമില്ലാത്തതോ ആയ കവിതകൾ ഞാൻ ഇവിടെ ഉൾക്കൊള്ളിച്ചെന്നു വരില്ല. ഇവിടെ ഇടുന്ന കവിതകൾ എന്റെ ആസ്വാദന ശേഷിയുടെ പ്രതിഫലനം മാത്രമായിരുക്കും. അതുകൊണ്ട്‌, ഇവിടെ വരാത്ത കവിതകൾ മോശമാണെന്നാരും കരുതില്ലല്ലോ അല്ലേ? അതിന്റെ ആവശ്യവുമില്ല. അക്ഷരം കൂട്ടിയെഴുതുന്ന ആർക്കും, സ്വന്തം വാക്കുകളെ ഇഷ്ടമുള്ള രീതിയിൽ വ്യാഖ്യാനിക്കാൻ സ്വാതന്തൃയമുണ്ട്‌, അതുപോലെ തന്നെ വായിക്കുന്നവനും. Hiku കവിതകളുടെ വലിയ ഒരു ആരാധകനാണ്‌ ഞാൻ. വ്യഖ്യാനം വായിക്കുന്നവന്റെ മനസ്സിലാണെന്നു വിശ്വസിക്കുന്നു. വായിക്കുന്നവനു കവിത വ്യാഖ്യാനിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവൻ ചിന്തിക്കാത്തതു കൊണ്ടാവും, വായിക്കുന്നവനു മനസ്സിലാകുന്ന കവിത അല്ലെങ്കിൽ കവി ചിന്തിക്കാത്തതു കൊണ്ടുമാവും.

പക്ഷെ ഒന്നു മാത്രം അറിയാം- മനസ്സിൽ കവിത്വമുള്ളവനു ഭാഷയിലെ മോശം വാക്കുകൾ വെറുതെയെടുത്തു പെരുമാറാൻ കഴിയില്ല. ഇതുപറഞ്ഞത്‌, മലയാളം Blog comment കളിൽ വരുന്ന വിലകുറഞ്ഞ അഭിപ്രായ പ്രകടനങ്ങൾ കാണുന്നതു കൊണ്ടാണ്‌. ഇവിടെ post ചെയ്യുന്ന blog link കൾ തീരെ ശ്രദ്ധിക്കപ്പെടാതെ പോവുന്ന സുമനസ്സുകളായ കവികളുടെയാണ്‌.

നാലാൾ അറിയുന്ന കവികൾ, ഈ സംരംഭത്തോടു സഹകരിക്കുമെന്നു വിശ്വസിക്കുന്നു. ഗുരുത്വ ദോഷമുണ്ടാകാതിരിക്കാനും, നന്നാവനും വേണ്ടി അനുഗ്രഹിക്കണം.

അമ്മ മലയാളത്തിന്റെ മുലപ്പാൽ കുടിച്ചു വളർന്നിട്ടും, അമ്മയുടെ ഗുണങ്ങൾ കിട്ടാതെ പോയ ഒരു മകന്റെ കടം തീർക്കലാണിത്‌