മലയാളം Blogൽ തീരെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന കുറേയേറെ നല്ല കവികളും, കവയത്രികളും ഉണ്ട്. അവരെ ഇവിടെ പരിചയപ്പെടുത്തുന്നു. blog കൾ കിട്ടുന്ന മുറക്കു ഇവിടെ post ചെയ്യുന്നതായിരിക്കും. പ്രോത്സാഹിപ്പിക്കപ്പെടേണ്ടവരാണിവർ. കവിത്വമുള്ളവർ എന്നു തോന്നുന്ന എല്ലാവരെയും, ഈ Blog ൽ ഉൾപ്പെടുത്തണമെന്നാണു ആഗ്രഹം.
മലയാളം Blog ൽ പേരെടുത്തു കഴിഞ്ഞ കവികളെ ഇവിടെ പരാമർശിക്കുന്നില്ല, കാരണം അവർ established ആണ് എന്നതുകൊണ്ടു തന്നെ. പിന്നെ, വളരെ പ്രധാനപ്പെട്ട ഒരു കാര്യം-അർത്ഥമറിയാൻ എനിക്കു സ്വയം ബുദ്ധിമുട്ടുള്ളതോ, താളബോധമില്ലാത്തതോ ആയ കവിതകൾ ഞാൻ ഇവിടെ ഉൾക്കൊള്ളിച്ചെന്നു വരില്ല. ഇവിടെ ഇടുന്ന കവിതകൾ എന്റെ ആസ്വാദന ശേഷിയുടെ പ്രതിഫലനം മാത്രമായിരുക്കും. അതുകൊണ്ട്, ഇവിടെ വരാത്ത കവിതകൾ മോശമാണെന്നാരും കരുതില്ലല്ലോ അല്ലേ? അതിന്റെ ആവശ്യവുമില്ല. അക്ഷരം കൂട്ടിയെഴുതുന്ന ആർക്കും, സ്വന്തം വാക്കുകളെ ഇഷ്ടമുള്ള രീതിയിൽ വ്യാഖ്യാനിക്കാൻ സ്വാതന്തൃയമുണ്ട്, അതുപോലെ തന്നെ വായിക്കുന്നവനും. Hiku കവിതകളുടെ വലിയ ഒരു ആരാധകനാണ് ഞാൻ. വ്യഖ്യാനം വായിക്കുന്നവന്റെ മനസ്സിലാണെന്നു വിശ്വസിക്കുന്നു. വായിക്കുന്നവനു കവിത വ്യാഖ്യാനിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവൻ ചിന്തിക്കാത്തതു കൊണ്ടാവും, വായിക്കുന്നവനു മനസ്സിലാകുന്ന കവിത അല്ലെങ്കിൽ കവി ചിന്തിക്കാത്തതു കൊണ്ടുമാവും.
പക്ഷെ ഒന്നു മാത്രം അറിയാം- മനസ്സിൽ കവിത്വമുള്ളവനു ഭാഷയിലെ മോശം വാക്കുകൾ വെറുതെയെടുത്തു പെരുമാറാൻ കഴിയില്ല. ഇതുപറഞ്ഞത്, മലയാളം Blog comment കളിൽ വരുന്ന വിലകുറഞ്ഞ അഭിപ്രായ പ്രകടനങ്ങൾ കാണുന്നതു കൊണ്ടാണ്. ഇവിടെ post ചെയ്യുന്ന blog link കൾ തീരെ ശ്രദ്ധിക്കപ്പെടാതെ പോവുന്ന സുമനസ്സുകളായ കവികളുടെയാണ്.
നാലാൾ അറിയുന്ന കവികൾ, ഈ സംരംഭത്തോടു സഹകരിക്കുമെന്നു വിശ്വസിക്കുന്നു. ഗുരുത്വ ദോഷമുണ്ടാകാതിരിക്കാനും, നന്നാവനും വേണ്ടി അനുഗ്രഹിക്കണം.
അമ്മ മലയാളത്തിന്റെ മുലപ്പാൽ കുടിച്ചു വളർന്നിട്ടും, അമ്മയുടെ ഗുണങ്ങൾ കിട്ടാതെ പോയ ഒരു മകന്റെ കടം തീർക്കലാണിത്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പ്രോത്സാഹിപ്പിക്കപ്പെടേണ്ടവരാണിവർ. ഗുരുത്വ ദോഷമുണ്ടാകാതിരിക്കാനും, നന്നാവനും വേണ്ടി അനുഗ്രഹിക്കണം.
മറുപടിഇല്ലാതാക്കൂനന്നായി കുട്ടേട്ടാ...
മറുപടിഇല്ലാതാക്കൂനല്ല സംരംഭം. ഞാനും കൂടുന്നു.
ഒരു കൈ കൊട്...
എല്ലാ ഭാവുകങ്ങളും നേരുന്നു..!
മറുപടിഇല്ലാതാക്കൂനല്ല ഉദ്യമം ആശംസകള്‍.
മറുപടിഇല്ലാതാക്കൂ