വിനയ ചൈതന്യ എന്നു വിളിക്കപ്പെടുന്ന എന്റെ പ്രീയപ്പെട്ട വിനയണ്ണന്റെ കവിതയുടെ മലയാള വിവർത്തനം.(ആവശ്യപ്പെട്ടപ്പോൾ, അദ്ദേഹം തന്നെ തർജ്ജമ ചെയ്ത് അയച്ചു തന്നത്)
വിനയ ചൈതന്യയെക്കുറിച്ച് ഒരു വാക്ക് - ഗുരു നിത്യയുടെ സുഹ്രുത്തും, സഹകാരിയും. ഇപ്പോൾ ദേശങ്ങളിൽ പറന്നു നടക്കുന്ന ഒരു പക്ഷി! Songs for Śiva: vacanas of Akka Mahādēvi എന്ന പ്രസിദ്ധ ക്രതി ഉൾപെടെ അനേകം സൃഷ്ടികൾ. ഈ കഴിഞ്ഞ ആറുമാസത്തുള്ളിൽ ഇറങ്ങിയ ഒരു മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിൽ വിനയ ചൈതന്യയുടെ വർത്തമാനം ഉണ്ടായിരുന്നു. വിനയണ്ണൻ, അടുത്ത കാലത്തു തുടങ്ങിയ blog ഇവിടെ http://unitiveunderstanding.wordpress.com/
-------------------------------------------------------------------------------------
കറുത്ത വാവിന്‍ നാള്‍-
നാവു നീട്ടുന്ന പൈതൃകക്കൊതികള്‍,
അര്‍പ്പിക്കേണ്ട കാഴ്ചകള്‍, ബലികള്‍,
ഒഴിച്ചു നിറക്കേണ്ട പാത്രങ്ങളുടെ ദാഹം,
ചവച്ചു തുപ്പേണ്ട പിശറുകള്‍;
വേണ്ട, എനിക്കാവില്ല,
ഞാനിവിടത്തേതല്ല,
അവസരത്തിന് ഉയരാത്തവന്‍,
പുറപ്പെട്ടു പോയവന്‍;
കര്‍ത്താക്കള്‍ വേറെയുണ്ടല്ലോ,
ബോധമുള്ളവര്‍,
നിങ്ങളുടെ ജനിതകസ്മൃതികളുടെ
പടുകുഴികള്‍ നിറക്കാന്‍
നിയുക്തരായവര്‍;
മഗ്ദലീനയുടെ മകന്‍
ഇന്ന് എന്റെ
താടിരോമങ്ങള്‍ വലിച്ച്
ശൃതി മീട്ടുമ്പോള്‍
ഞാന്‍ എന്റെയും മുത്തച്ഛന്‍.
2009 നവംബർ 12, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഇന്നത്തെ മനുഷ്യനെ വരുകാനിക്കുന്നു
മറുപടിഇല്ലാതാക്കൂനന്മകള് നേരുന്നു
നന്ദന